മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അധിക്ഷേപിക്കുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. കെ സുധാകരനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്‌തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെതിരെ ചെന്നിത്തല ഗുരുതര ആരോപണവും ഉന്നയിച്ചു. സര്‍ക്കാര്‍ ബന്ധുനിയമനം നടത്തുകയാണ്. ഇത് ശരിയായ നടപടിയല്ല. എംപിമാരുടെയും എംഎല്‍എമാരുടെയും ഭാര്യമാര്‍ക്കും മക്കള്‍ക്കും ജോലി നല്‍കുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് ജോലി നല്‍കുകയാണെന്നും അദ്ദേഹം അദ്ദേഹം ആരോപിച്ചു.
യുഡിഎഫിന് അനുകൂലമായ സ്‌ഥിതിയാണ് സംസ്‌ഥാനത്ത് ഉള്ളതെന്നും വലിയ ജനക്കൂട്ടമാണ് കേരള യാത്രയെ സ്വീകരിക്കാന്‍ എത്തുന്നതെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
മുഖ്യമന്ത്രിക്ക് എതിരായ സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടത് ആയിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നത്. ഇതിനെ സുധാകരൻ വിമർശിക്കുകയും ചെയ്‌തിരുന്നു. തുടക്കത്തിൽ തനിക്കൊപ്പം നിന്ന ചെന്നിത്തല പിന്നീട് നിലപാട് മാറ്റി എന്നായിരുന്നു സുധാകരന്റെ വിമർശനം. ഇതിന് പിന്നാലെയാണ് സുധാകരനെ ചെന്നിത്തല ന്യായീകരിക്കുന്നത്.
Also Read: ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു