ആലപ്പുഴ: കേരള മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ച വ്യക്‌തിയാണ് താനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല്‍ ഉലമയില്‍ വിദ്യാർഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്‌ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന.
“കേരള സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരും. ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടും”- എന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലെ വിവിധ പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജി വെച്ചത്. സ്‌ഥാനങ്ങൾ രാജിവെച്ചതിന് പിന്നിൽ സംഘടനാ പ്രശ്‌നങ്ങളല്ല എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു എന്നും മൂന്നുമാസം മുൻപ് തന്നെ രാജികത്ത് നൽകിയിരുന്നു എന്നും ചെന്നിത്തല വ്യക്‌തമാക്കിയിരുന്നു.
Read also: പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ; നാളെ മുതൽ നിസഹകരണ സമരം