ന്യൂഡെൽഹി: ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു. ഡൽഹി പൊലീസിനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി സിദ്ദുവിന് ജാമ്യം അനുവദിച്ചത്.
സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകം മറ്റൊരു കേസിൽ അറസ്‌റ്റ് ചെയ്‌ത നടപടി പോലീസിന്റെ കുടിലതയാണെന്ന് കോടതി വിമർശിച്ചു. ആദ്യത്തെ കേസിൽ ജാമ്യം ലഭിക്കുന്നത് വരെ കാത്തിരുന്ന ശേഷമാണ് രണ്ടാമത്തെ കേസിൽ അറസ്‌റ്റ് ചെയ്‌തത്. കോടതി നൽകിയ ജാമ്യം അട്ടിമറിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും മജിസ്‌ട്രേറ്റ് സാഹിൽ ഗുപ്‌ത വിമർശിച്ചു.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘർഷത്തിലെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡെൽഹി പോലീസിന്റെ ആരോപണം. തുടർന്ന് ആയിരുന്നു അറസ്‌റ്റ്.
Read also: ഓൺലൈൻ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ