ഓൺലൈൻ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ

By Trainee Reporter, Malabar News
bsnl
Representational image
Ajwa Travels

തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോക്‌താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ തട്ടിപ്പിന് ശ്രമം. കെവൈസി വിവരങ്ങൾ അന്വേഷിച്ചാണ് ശ്രമം നടക്കുന്നത്. നിരവധി ഉപഭോക്‌താക്കളിൽ നിന്ന് പരാതികൾ ഉയരുന്നതോടെ ബിഎസ്എൻഎൽ രംഗത്ത് എത്തിയിട്ടുണ്ട്.

കെവൈസി വിവരങ്ങൾ ലഭ്യമാക്കാനാണ് എസ്എംഎസ് വഴി ആവശ്യപ്പെടുന്നത്. വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. വിവിധ നമ്പറുകളിൽ നിന്നും എസ്എംഎസ് ഹെഡുകളിൽ നിന്നുമാണ് സന്ദേശങ്ങൾ എത്തുന്നത്. സന്ദേശത്തിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിലേക്ക് തിരിച്ചുവിളിച്ചാൽ ബിഎസ്എൻഎല്ലിന്റെ കെവൈസി വിഭാഗമാണെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ ഇവർക്ക് ബിഎസ്എൻഎല്ലുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

ഇത്തരത്തിൽ ശേഖരിക്കുന്ന കെവൈസി വിവരങ്ങൾ ഉപഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നത് അടക്കമുള്ള തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉപഭോക്‌താക്കൾ വ്യാജ സന്ദേശങ്ങൾക്ക് മറുപടിയായി വിവരങ്ങൾ കൈമാറരുതെന്ന് അധികൃതർ അറിയിച്ചു. കസ്‌റ്റമർ സർവീസ് സെന്റർ മുഖേന മാത്രമാണ് ബിഎസ്എൻഎൽ കെവൈസി സംബന്ധിച്ച കാര്യങ്ങൾ അറിയിക്കാറുള്ളുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE