ഓണ്‍ലൈന്‍ ഫാര്‍മ മേഖലയിലും ചുവടുറപ്പിച്ച് റിലയന്‍സ്; നെറ്റ് മെഡില്‍ 620 കോടിയുടെ നിക്ഷേപം

By News Desk, Malabar News
Relaince Retail Ventures has invested 620 crore in NetMed
Representational image
Ajwa Travels

മുംബൈ: നെറ്റ് മെഡില്‍ മൂലധന നിക്ഷേപം നടത്തി ഓണ്‍ലൈന്‍ ഫാര്‍മ മേഖലയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിറ്റാലിക് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡി (നെറ്റ് മെഡ്) ലാണ് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് 620 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും (60 ശതമാനം) ഇതോടെ റിലയന്‍സ് സ്വന്തമാക്കി.

നെറ്റ് മെഡിലെ നിക്ഷേപം നല്ല നിലവാരമുള്ളതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതുമായ ആരോഗ്യ പരിരക്ഷ ഉല്‍പന്നങ്ങളും അതുമായി ബന്ധപ്പെട്ട സേവനങ്ങളും നല്‍കാനുള്ള റിലയന്‍സിന്റെ കഴിവ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സിന്റെ ഡയറക്ടര്‍ ഇഷ അംബാനി വ്യക്തമാക്കി. 2015 ല്‍ തുടങ്ങിയ വിറ്റാലിക് മരുന്നുകളുടെയും മറ്റ് ആരോഗ്യ ഉല്‍പന്നങ്ങളുടെയും ഓണ്‍ലൈന്‍ വില്‍പ്പനയും വിതരണവുമാണ് നെറ്റ് മെഡ് എന്ന ബ്രാന്‍ഡിലൂടെ പ്രധാനമായും നടത്താന്‍ ഉദ്ദേശിക്കുന്നത്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോറായ ജിയോ മാര്‍ട്ടുമായി സഹകരിച്ച് മരുന്നുകളുടെ വിതരണം നടത്താനാണ് കമ്പനിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE