രക്ഷാപ്രവർത്തനം ഔദാര്യമല്ല, കേന്ദ്രത്തിന്റെ കടമ; രാഹുൽ ഗാന്ധി

By News Bureau, Malabar News
Rahul-Gandhi
Ajwa Travels

ഡെൽഹി: റഷ്യൻ ആക്രമണം നടക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ചയെ വിമർശിക്കുന്ന വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ചാണ് രാഹുലിന്റെ രൂക്ഷ വിമർശനം.

സ്വന്തം ഉത്തരവാദിത്തത്തിൽ മറ്റൊരു രാജ്യത്തേക്ക് അതിർത്തി കടന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനെ എങ്ങനെ രക്ഷാദൗത്യമെന്ന് പറയുമെന്നാണ് ചില വിദ്യാർഥികൾ ചോദിക്കുന്നത്. ഈ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരിന് രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച സംഭവിച്ചതായി നേരത്തെയും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. എത്രപേർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാർഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

Most Read: മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE