കൃണാല്‍ പാണ്ഡ്യയെ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ്

By Syndicated , Malabar News
Krunal-Pandya_Malabar news
Ajwa Travels

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞ് റെവന്യൂ ഇന്റലിജന്‍സ് ഡയറക്റ്ററേറ്റ് അധികൃതര്‍. ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് വരുമ്പോള്‍ അനുവദിച്ചതിലും അധികം സ്വര്‍ണം കൊണ്ടുവന്നതിനാണ് പാണ്ട്യയെ തടഞ്ഞത്.

ദുബായില്‍ നിന്ന് ഇന്ത്യയിലെത്തുന്ന പുരുഷന്മാര്‍ക്ക് 50,000 രൂപ മൂല്യമുള്ള സ്വര്‍ണമാണ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരാന്‍ അനുവാദമുള്ളത്. സ്‍ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണം കൊണ്ടുവരാം. കൃണാല്‍ പാണ്ഡ്യ അനുവദിച്ച മൂല്യത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവന്നതിനാല്‍ നികുതി അടക്കണമെന്നാണ് അധികൃതരുടെ ആവശ്യം.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിൽ കീഴ്പ്പെടുത്തി കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന്റെ വിജയറൺ നേടിയത് കൃണാൽ പാണ്ഡ്യയാണ് .

Read also: അര്‍ണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമര്‍ശിച്ച് ട്വീറ്റ്; കുനാല്‍ കമ്രക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE