കൃണാൽ പാണ്ഡ്യയുടെ കൈവശം അളവിൽ കവിഞ്ഞ സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും; കേസ് കസ്‌റ്റംസിന്

By Trainee Reporter, Malabar News
Krunal Pandya
Ajwa Travels

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞതുവെച്ച മുംബൈ ഇന്ത്യൻസ് താരം കൃണാൽ പാണ്ഡ്യയുടെ പക്കൽ ഒരു കോടിയിലേറെ വില വരുന്ന സ്വർണാഭരണങ്ങളും ആഡംബര വാച്ചുകളും ഉണ്ടായിരുന്നതായി വിവരം.

ഐപിഎല്ലിന് ശേഷം വ്യാഴാഴ്‌ച നാട്ടിൽ തിരിച്ചെത്തിയ താരത്തെ അനധികൃത സ്വർണവും മറ്റു വിലപ്പിടിപ്പുള്ള വസ്‌തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്‌ഥർ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞത്. കൃണാലിന്റെ കൈവശം സ്വർണാഭരങ്ങളും വിലകൂടിയ ആഡംബര വാച്ചുകളുമുണ്ടായിരുന്നു. ബിസിസിഐ സമ്മാനമായി നൽകിയ വാച്ചും ഇക്കൂട്ടത്തിലുണ്ട്.

Read also: സെക്രട്ടറിയല്ല, മുഖ്യമന്ത്രി രാജി വെച്ച് മാതൃകയാവണം; പ്രതികരണവുമായി ചെന്നിത്തല

വിലകൂടിയ സ്വർണമാലകൾ കൃണാൽ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്.  ഇതിന്റെയെല്ലാം ആകെ മൂല്യം ഇന്ത്യയിലെ നിയമം പ്രകാരം അനുവദനീയമായ അളവിന് മുകളിലായിരുന്നെന്നാണ് വിവരം. വിഷയത്തിൽ തുടർനടപടികൾക്കായി കസ്‌റ്റംസ് വിഭാഗത്തിന് വിട്ടിരിക്കുകയാണ്. കൃണാലിന്റെ പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകൾ പലതും കസ്‌റ്റംസിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കൃണാൽ പാണ്ഡ്യ ഇത്തരത്തിൽ ഇനി സംഭവിക്കില്ലെന്ന് ഉറപ്പുനൽകി. പിഴ അടക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് താരത്തെ പിഴ അടച്ചശേഷം വിട്ടയച്ചു.

Read also: കോടിയേരി സംസ്‌ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് ചികില്‍സാ കാരണങ്ങളാല്‍;  എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE