അർണബിന്റെ ജാമ്യം; സുപ്രീം കോടതിയെ വിമർശിച്ച് ട്വീറ്റ്; കുനാൽ കമ്രക്കെതിരെ നടപടി

By News Desk, Malabar News
Tweet criticizing Supreme Court; Action against Kunal Kamra
Kunal Kamra, Arnab Goswami
Ajwa Travels

ന്യൂഡെൽഹി: അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ സ്‌റ്റാൻഡ്‌ അപ് കൊമേഡിയൻ കുനാൽ കമ്രക്കെതിരെ നടപടി. ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കാൻ നിയമ വിദ്യാർഥിക്ക് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.

സുപ്രീം കോടതിയെ കടന്നാക്രമിക്കുന്നത് നീതീകരിക്കാൻ കഴിയുന്ന നടപടിയല്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കുമെന്ന് ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുനാലിന്റെ ട്വീറ്റുകൾ മോശമായ രീതിയിലായിരുന്നു എന്ന് മാത്രമല്ല നർമവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിർവരമ്പുകൾ ഭേദിക്കുകയും ചെയ്‌തെന്ന് കെകെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിക്കും ജഡ്‍ജിമാർക്കുമെതിരെ തെറ്റായ സൂചനകൾ നൽകുന്നതായിരുന്നു കുനാലിന്റെ ട്വീറ്റുകളെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇന്ന് സുപ്രീം കോടതിക്കെതിരെ ഭയവും ലജ്ജയുമില്ലാതെ വിമർശനം ഉന്നയിക്കുന്നവർ അതവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് കരുതുന്നെന്നും അറ്റോർണി ജനറൽ പറഞ്ഞു.

നിയമ വിദ്യാർഥിയായ ഷിരാങ് കട്നേശ്വർക്കറും രണ്ട് അഭിഭാഷകരും ചേർന്നാണ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യുന്നത്. ഹരജി ഫയൽ ചെയ്യാൻ അനുമതി തേടി മണിക്കൂറുകൾക്കകം തന്നെ അറ്റോർണി ജനറൽ അതിന് അനുമതി നൽകിയിരുന്നു. സുപ്രീം കോടതിക്കും ജഡ്‌ജിമാർക്കും എതിരെ കുനാൽ കമ്ര കഴിഞ്ഞ ദിവസം ചെയ്‌ത ട്വീറ്റുകളാണ് കോടതിയലക്ഷ്യ നടപടിക്ക് അടിസ്‌ഥാനം.

മുംബൈയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് അർണബിനെ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചതിന്റെ പേരിൽ കുനാൽ കമ്രക്ക് കഴിഞ്ഞ ജനുവരിയിൽ നിരവധി വിമാന കമ്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ആത്‍മഹത്യാ പ്രേരണക്കേസിൽ കഴിഞ്ഞ ദിവസമാണ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, ഇന്ദിരാ ബാനർജി എന്നിവർ ഉൾപ്പെട്ട ബെഞ്ച് അർണബിനെ അറസ്‌റ്റ് ചെയ്‌തതിൽ മഹാരാഷ്‌ട്രാ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Also Read: ഫിലിപ്പീൻസിന് ഇന്ത്യൻ കരുത്തിന്റെ കാവൽ; ബ്രഹ്‌മോസ് വാങ്ങുന്ന ആദ്യ രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE