ഐഎസ്എല്ലിലേക്ക് വരവറിയിച്ച് ഈസ്റ്റ് ബംഗാള്‍; പരിശീലകനായി ഇതിഹാസം റോബി ഫൗളര്‍

By Staff Reporter, Malabar News
sports image_malabar news
Ajwa Travels

ഐഎസ്എല്ലിലേക്ക് ഈസ്റ്റ് ബംഗാളിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ലിവര്‍പൂളിന് വേണ്ടി അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ച ഇതിഹാസ താരം റോബി ഫൗളറാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകനായി എത്തുന്നത്. ഈസ്റ്റ് ബംഗാളുമായി കരാര്‍ ധാരണയില്‍ ആയ റോബി ഉടന്‍ തന്നെ ഇന്ത്യയിലേക്ക് എത്തും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

നേരത്തെ ഓസ്‌ട്രേലിയന്‍ ക്ലബ്ബായ ബ്രിസ്‌ബൈന്‍ റോറിന്റെ പരിശീലകനായിരുന്നു റോബി. ബ്രിസ്‌ബെയ്‌ന്റെ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് പിന്നില്‍ റോബി ഫൗളര്‍ എന്ന പരിശീലകന്റെ മികവുറ്റ ഉപദേശങ്ങളും തന്ത്രങ്ങളും ആയിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ റോബി ബ്രിസ്‌ബൈന്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്നു.

National News: അണ്‍ലോക്ക് 5; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും

തായ്‌ലാന്റ് ക്ലബായ മുവാങ്‌തോങ് യുണൈറ്റഡിനെയും റോബി മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

17 വര്‍ഷങ്ങളോളം ലിവര്‍പൂള്‍ ടീമില്‍ കളിച്ച റോബി 120ല്‍ അധികം ഗോളുകളും ക്ലബിനായി നേടിയിട്ടുണ്ട്. ലിവര്‍പൂളിനെ കൂടാതെ ലീഡ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകള്‍ക്കായും അദ്ദേഹം ബൂട്ട് കെട്ടി. കുറച്ച് കാലം ലിവര്‍പൂള്‍ അക്കാദമിയുടെ പരിശീലകനും ആയിരുന്നു അദ്ദേഹം.

റോബിയുടെ വരവ് ആരാധകര്‍ക്ക് കൂടുതല്‍ മത്സരാവേശം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. മാത്രവുമല്ല റോബി ഫൗളറിന്റെ വരവ് ഈസ്റ്റ് ബംഗാളിന് ലോക ശ്രദ്ധയടക്കം നേടിക്കൊടുക്കുകയും ചെയ്യും.

Read Also: ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE