‘മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ടതില്ല, വിമർശനം സ്വാഗതം ചെയ്യുന്നു’; റോഷി അഗസ്‌റ്റിൻ

By Web Desk, Malabar News
Roshi Agustin and Muhammadh Riyas
Ajwa Travels

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. വിമർശനം സ്വാഗതം ചെയുന്നു, വിഷയത്തെ ഗൗരവമായി കാണുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും റോഷി അഗസ്‌റ്റിൻ.

വാട്ടർ അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം പല റോഡുകളുടെയും പണി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. സുരക്ഷ പരിശോധന പൂർത്തിയാക്കാതെ കുഴിച്ച റോഡുകൾ പൂർവസ്‌ഥിതിയിൽ എത്തിക്കാൻ സാധിക്കില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ചൂണ്ടിക്കാട്ടി.

റോഡില്‍ കുഴി കൂടിയതില്‍ ജല അതോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്‌ഥിതിയിൽ ആക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ജലവിഭവ വകുപ്പ് ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

Also Read: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.65 അടിയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE