കോഴിക്കോട് : ജില്ലയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾക്ക് വനിതാ പോലീസും രംഗത്ത്. ഇതിന്റെ ഭാഗമായി റൂറൽ വനിതാ പോലീസ് വീടുകളിൽ എത്തി ആളുകൾക്ക് കോവിഡ് ബോധവൽക്കരണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, വിവര ശേഖരണത്തിനുമാണ് ഇവർ മുൻതൂക്കം നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമായി വടകര സ്‌റ്റേഷൻ കേന്ദ്രമായി 3 സംഘം പ്രവർത്തനം തുടങ്ങി. കൂടാതെ അടുത്ത ദിവസം മുതൽ ഇത് മറ്റ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
Read also : ജയിൽ ചപ്പാത്തിക്കും, ബിരിയാണിക്കും പിന്നാലെ ജയിൽ മൽസ്യം; വിൽപന തുടങ്ങി