യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ; ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ ആക്രമണം

By Desk Reporter, Malabar News
Russia after attack in Ukraine; Missile attack on residential areas
Photo Courtesy: BBC

കീവ്: യുക്രൈനിൽ രൂക്ഷമായ മിസൈൽ ആക്രമണം തുടർന്ന് റഷ്യ. സിവേർസ്‌കിൽ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. ദ്രുഴ് കിവ്ക മേഖലയിലെ സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്‌തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു. അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലെൻസ്‌കി പുറത്താക്കി.

ഇന്ത്യക്ക് പുറമേ ജർമനി, ചെക്ക് റിപ്പബ്ളിക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈൻ പ്രസിഡണ്ട് മാറ്റിയത്. എന്താണ് കാരണമെന്ന് വ്യക്‌തമാക്കാത്ത ഉത്തരവിൽ, ജർമനി, ഇന്ത്യ, ചെക്ക് റിപ്പബ്ളിക്, നോർവേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്‌ഥർക്ക് പുതിയ സ്‌ഥാനങ്ങൾ നൽകുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവിൽ പറയുന്നില്ല.

അതേസമയം, റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്‌ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യയും ജർമനിയുമടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.

Most Read:  ഇലക്‌ട്രിക്‌ ബസുകൾ തലസ്‌ഥാനത്ത് എത്തി; പ്രവര്‍ത്തനം കെ സ്വിഫ്റ്റിന് കീഴില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE