ശബരിമല മകരവിളക്ക്; പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല

By Staff Reporter, Malabar News
makaravilakku-sabarimala

നിലയ്‌ക്കൽ: മകരജ്യോതി ദർശനത്തിനായി ഇത്തവണ പുല്ലുമേട്ടിൽ അനുമതിയില്ല. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പമ്പയിലും മറ്റും പർണശാലകൾ കെട്ടാനും അനുവാദം നൽകിയിട്ടില്ല. അതേസമയം പൊന്നമ്പലമേട് കാണാവുന്ന സ്‌ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിനായി ആയിരക്കണക്കിന് ഭക്‌തർ കാത്തിരിക്കുകയാണ്.

ഉച്ചയ്‌ക്ക് 2.29നായിരുന്നു മകരസംക്രമ മൂഹൂർത്തം. പന്തളത്തു‌നിന്നുള്ള തിരുവാഭരണ ​ഘോഷയാത്ര വെെകീട്ട് 6.20ന് ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങുകയും 6.30നും 6.45നും ഇടയിൽ ദീപാരാധന നടത്തുകയും ചെയ്യും. തുടർന്നാണ് മകരജ്യോതി തെളിയുക. 75,000 ഭക്‌തരെയാണ് ഇക്കുറി മകരജ്യോതി ദർശനത്തിന് പ്രതീക്ഷിക്കുന്നത്.

Read Also: ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ചൊവ്വാഴ്‌ചയിലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE