ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും അലവന്‍സുകളും വെട്ടിക്കുറക്കാനുള്ള ബില്ല് രാജ്യസഭയില്‍ പാസാക്കി. ജനപ്രതിനിധികളുടെ ശമ്പളം 30 ശതമാനം കുറക്കാനുള്ള ബില്ല് ചൊവ്വാഴ്ച ലോകസഭയിലും പാസാക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ പണം വിനിയോഗിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സഭയില്‍ ഹാജരാകാന്‍ സാധിക്കാത്തതിനാല്‍ സഹമന്ത്രിയായ ജി.കിഷന്‍ റെഡ്ഡിയാണ് രാജ്യസഭയില്‍ ബില്ല് അവതരിപ്പിച്ചത്.
നിര്‍ത്തലാക്കിയ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് കൊണ്ട് പ്രതിപക്ഷ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെ അനുകൂലിച്ചു.