വിവാഹ വാർഷിക ദിനത്തിൽ  വൈകാരികമായ വരികൾ പങ്കുവെച്ച്  സലിംകുമാർ

By Desk Reporter, Malabar News
Salim Kumar_2020 Sep 14
Ajwa Travels

തന്റെ 24-ാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച് നടൻ സലിം കുമാർ. വ്യത്യസ്‌തമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയതാരത്തിന്റെയും ഭാര്യ സുനിതയുടേയും വിവാഹഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം തന്റെ കഴിഞ്ഞ കാല ജീവിതം ഓർത്തെടുത്തത്. തന്റെ ഭാര്യയ്‌ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ അദ്ദേഹം തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്‌ടിച്ചു. 2010ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സലിം കുമാർ കമ്പാർട്ട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈ തൊഴാം കെ കുമാർ ആകണം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുമുണ്ട്‌.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും “
എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.
ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ
ഇവിടെ പിടിച്ചു നിർത്തിയതും
ഇവരുടെ
മറ്റൊരു ദൃഢനിശ്ചയം തന്നെ
എങ്ങനെ നന്ദി പറയണം എന്നറിയില്ല..
ആഘോഷങ്ങൾ ഒന്നുമില്ല..
എല്ലാവരുടെയും
പ്രാത്ഥനകൾ ഉണ്ടാകും
എന്ന
വിശ്വാസത്തോടെ
നിങ്ങളുടെ
സ്വന്തം
സലിംകുമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE