സഞ്‌ജിത്തിന്റെ കൊലപാതകം: പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ പറയണം; കെ സുരേന്ദ്രൻ

By Desk Reporter, Malabar News
K Surendran said that CPM slams Constitution of the Muslim League is certain
Ajwa Travels

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകം ആസൂത്രണം ചെയ്‌തത്‌ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നു എന്നും കൊലയാളികളെ കുറിച്ച് വ്യക്‌തമായ ധാരണ പോലീസിന് ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

സിപിഎം നയം എസ്‌ഡിപിഐയെ കൊണ്ട് നടപ്പാക്കുകയാണോ സർക്കാർ ചെയുന്നത്? പ്രതികളെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണെങ്കിൽ അത് പറയണം. കൊലപാതക കേസ് എൻഐഎയെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊലയാളികൾക്ക് പോലീസിൽ നിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപി നടത്തിയ മാർച്ചിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

അതേസമയം, സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. കൊലപാതകത്തിന് ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒന്ന് തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. മൂന്ന് പേരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. ഒരു കാർ എറണാകുളം ഭാഗത്തേക്ക് കടന്നെന്നും പോലീസ് കണ്ടെത്തി. സഞ്‌ജിത്തിനോട് മുൻ വൈരാഗ്യം ഉള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമി സംഘത്തിന് സഹായം ചെയ്‌തതായി സംശയിക്കുന്ന മൂന്ന് പേരെയാണ് ഇന്ന് ചോദ്യം ചെയ്യുക. ഇന്നലെ മൂന്ന് പേരെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നു. ഇവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു.

Most Read:  ബിരുദ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE