ന്യൂഡെല്‍ഹി: വനിതാ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ മാദ്ധ്യമമായ ‘ഷി ദ പീപ്പിളി’ന്റെ പ്രഥമ വിമന്‍ റൈറ്റേഴ്സ് പ്രൈസ് സാറാ ജോസഫിന്റെ നോവലായ ‘ബുധിനി’ക്ക്. അരലക്ഷം രൂപയാണ് പുരസ്കാര തുക.
സാറാ ജോസഫിന്റെ മകളും സാഹിത്യകാരിയുമായ സംഗീതാ ശ്രീനിവാസനാണ് കൃതി ഇംഗ്ളീഷിലേക്ക് മൊഴിമാറ്റിയത്. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് അഞ്ചു നോവലുകളെ പിന്തള്ളിയാണ് ‘ബുധിനി’ പുരസ്കാരത്തിന് അർഹമായത്.
ശക്തവും മനോഹരവുമായ കഥ അനുകമ്പയോടെ പറഞ്ഞിരിക്കുന്ന ‘ബുധിനി’ എപ്പോഴും അവഗണിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ബോധത്തെയും ധാരണയെയും പോഷിപ്പിക്കുന്ന രചനയാണെന്ന് പുരസ്കാര നിര്‍ണയസമിതി അംഗം പ്രീതി ഗില്‍ പറഞ്ഞു. ജി സമ്പത്ത്, ലക്ഷ്മി സുബോധ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
Most Read: ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന അന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് കോടതി