സൗദിയിൽ 1148 രോ​ഗമുക്തി, 1069 പുതിയ രോ​ഗികൾ

By Desk Reporter, Malabar News
saudi covid case_2020 Aug 28
Representatiional Image

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1148 പേർക്ക് രോ​ഗമുക്തി. 1069 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. അതേസമയം, 28 മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. റിയാദ്​ -12, ജിദ്ദ- 3, മക്ക – 5, മദീന – 1, ഹുഫൂഫ്​ – 2, ഖത്വീഫ് ​- 1, മുബറസ് ​- 2, ദഹ്​റാൻ – 1, ജീസാൻ – 1 എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ ആകെ മരണം 3813 ആയി ഉയർന്നു.

രാജ്യത്ത്​ ഇതുവരെ ആകെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 312924 ആയി. ഇതിൽ 287403 പേരും രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക്​ 91.8 ശതമാനമായി ഉയർന്നു. നിലവിൽ 21708 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1576 പേരുടെ ​ആരോഗ്യ​ സ്ഥിതി മാത്രമാണ്​ ആശങ്കയുണ്ടാക്കുന്നത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

മദീനയിലും റിയാദിലുമാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. രണ്ടിടത്തും 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജീസാനിൽ 59ഉം ഹാഇലിൽ 48ഉം ജിദ്ദയിൽ 43ഉം മക്കയിൽ 43ഉം ദഹ്​റാനിൽ 36ഉം ബുറൈദയിൽ 32ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. വെള്ളിയാഴ്​ച രാജ്യത്ത്​ 60,195 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,974,119 ആയി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE