ട്രക്കുകൾക്ക് നിയന്ത്രണം; സഞ്ചാര സമയത്തിൽ മാറ്റവുമായി സൗദി

By Team Member, Malabar News
Saudi Control The Services Of Trucks
Ajwa Travels

റിയാദ്: റമദാൻ മാസമായതിനാൽ സൗദിയിലെ വിവിധ നഗരങ്ങളിൽ ട്രക്കുകൾക്ക് നിയന്ത്രണം. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്‌റാന്‍ എന്നീ ന​ഗരങ്ങളിലാണ് ട്രക്കുകൾക്ക് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റമദാൻ മാസമായതിനാൽ റോഡുകളിലെ തിരക്ക് ഒഴിവാക്കി ഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.

റിയാദിൽ രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ ട്രക്കുകൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവശ്യ സർവീസ് ട്രക്കുകൾക്ക് ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ രാത്രി 12 മണി മുതൽ രാവിലെ 8 മണി വരെ ട്രക്കുകളുടെ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

ജിദ്ദയിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെള്ളം ശുചീകരണത്തിനുള്‍പ്പടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുസമയ സഞ്ചാര അനുമതി നൽകിയിട്ടുണ്ട്. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും രാത്രി ഒന്‍പത് മുതല്‍ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്.

Read also: ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കും; പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE