ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം; എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു

By Syndicated , Malabar News
Save Lakshadweep
Ajwa Travels

കണ്ണൂർ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക് മുൻപിൽ എൽഡിഎഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണ്ണൂർ റെയിൽവെ സ്‌റ്റേഷന് മുൻപിൽ നടത്തിയ സമരം സിഐടിയു സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി സഹദേവൻ ഉൽഘാടനം ചെയ്‌തു.

മത ന്യൂനപക്ഷങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും സഹദേവൻ പറഞ്ഞു. ലക്ഷദ്വീപിൽ ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ പിൻവലിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമര പരിപാടിയിൽ കെ അശോകൻ അധ്യക്ഷനായി. കെവി ദിനേശൻ, പി നജീബ്, പി ജലീൽ എന്നിവർ സംസാരിച്ചു.

Read also: രാം ദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE