സ്‌കൂളുകളും സർവകലാശാലകളും 24 മുതൽ തുറക്കും; അബുദാബി

By Team Member, Malabar News
Schools And Universities Will Reopen In Abu Dhabi On January 24

അബുദാബി: സ്‌കൂളുകളും സർവകലാശാലകളും 24ആം തീയതി മുതൽ തുറക്കാൻ തീരുമാനിച്ച് അബുദാബി. 24, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. 3 ആഴ്‌ചത്തെ ഓൺലൈൻ ക്‌ളാസുകൾക്ക് ശേഷമാണ് ഇപ്പോൾ അബുദാബിയിൽ സ്‌കൂളുകളും സർവകലാശാലകളും തുറക്കുന്നത്.

കെജി, ഗ്രേഡ് 1–5, ഗ്രേഡ് 12, രാജ്യാന്തര പരീക്ഷയ്‌ക്ക്‌ തയ്യാറെടുക്കുന്നവർ എന്നിവരാണ് 24ആം തീയതി സ്‌കൂളുകളിൽ എത്തുന്നത്. 6–11 ഗ്രേഡിലുള്ള വിദ്യാർഥികൾക്ക് ജനുവരി 31 മുതൽ സ്‌കൂളിൽ ക്‌ളാസുകൾ ആരംഭിക്കും. സ്‌കൂളിലേക്ക് വരുന്ന വിദ്യാർഥികൾക്ക് 96 മണിക്കൂറിനകമുള്ള പിസിആർ പരിശോധന ഫലം ആവശ്യമാണ്. കൂടാതെ 2 ആഴ്‌ചയിലൊരിക്കൽ പരിശോധന നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സ്‌കൂൾ ട്രിപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തലാക്കിയിട്ടുണ്ട്. രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്നും പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ ജീവനക്കാരിൽ പ്രായമായവരും ഗുരുതര രോഗമുള്ളവരും നിർബന്ധമായും ബൂസ്‌റ്റർ ഡോസ് എടുക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also: ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE