കടലാക്രമണം രൂക്ഷം; കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണിയിൽ

By Trainee Reporter, Malabar News
sea attack
Representational Image
Ajwa Travels

കോഴിക്കോട്: കനത്ത മഴയോടൊപ്പം വടകര മേഖലയിൽ കടലാക്രമണവും രൂക്ഷം. കടലാക്രമണത്തിൽ കടൽപ്പാലം-ആവിത്തോട് റോഡ് തകർച്ചാ ഭീഷണി നേരിടുകയാണ്. സമീപത്തെ വീടുകളും കടലാക്രമണ ഭീഷണിയിലാണ്. വീടുകളിലേക്ക് തിരമാലകൾ അടിച്ചു കയറുകയാണ്. കടലാക്രമണം ഇനിയും ശക്‌തമായാൽ റോഡരികിലെ വൈദ്യുതി പോസ്‌റ്റും നിലംപതിക്കും.

2 മാസം മുൻപ് തുടങ്ങിയ കടലാക്രമണമാണ് മേഖലയിൾ ഇപ്പോഴും അതി ശക്‌തമായി തുടരുന്നത്. ഇതോടെ റോഡുകൾ ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയാണ്. തകർന്ന റോഡിന് സമീപം കല്ലിട്ടതിനാൽ റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തു കൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പോർട് ഓഫിസ് ഭാഗം മുതൽ കൂടുതൽ കല്ലിട്ട് ബലപ്പെടുത്തിയാൽ മാത്രമേ റോഡ് സംരക്ഷിക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു.

സമീപത്തെ വീടുകളിലെ ചുമർ ഭിത്തി വരെ തിരമാലകൾ അടിച്ചു കേറാൻ തുടങ്ങി. കടലാക്രമണം ഇനിയും ശക്‌തമായാൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്കയിലാണ് സമീപ വാസികൾ.

Read Also: വാക്‌സിൻ ക്ഷാമം രൂക്ഷം; ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വിതരണം മുടങ്ങും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE