കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു

By News Desk, Malabar News
High tide; The house in Mussoorie was partially destroyed
Ajwa Travels

മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

അന്ന് കടലേറ്റ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മൂസോടി സ്‌കൂളിലേക്ക് മാറ്റിപാർപ്പിച്ചിരിരുന്നു. എന്നാൽ, പിന്നീട് ഇവർ വീടുകളിലേക്ക് തിരിച്ചുപോയി. തങ്ങൾ താമസിക്കുന്നത് അപകടാവസ്‌ഥയിലായ വീടുകളിലാണെന്നും അധികൃതരിൽ നിന്ന് സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഇവിടുത്തെ കുടുംബങ്ങൾ പറയുന്നു. മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ സംഭവ സ്‌ഥലം സന്ദർശിച്ചു.

Also Read: കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE