കർഷക പ്രക്ഷോഭം; കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ

By Trainee Reporter, Malabar News
Farmers protest
Representational Image
Ajwa Travels

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കൂടുതൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷകർ. രാജസ്‌ഥാനിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രണ്ട് കർഷക മഹാ കൂട്ടായ്‌മകൾ സംഘടിപ്പിക്കും.

അതേസമയം, ചെങ്കോട്ട സംഘർഷത്തിൽ നീതിയുക്‌തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡെൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ഡെൽഹി പോലീസിന് നിർദേശം നൽകി. കേസിൽ മുഖ്യപ്രതിയും നടനുമായ ദീപ് സിദ്ദു സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

സർക്കാരിന്റെ ഭാഗത്ത് നിന്നും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടപടികളൊന്നും തന്നെ ഉണ്ടാകാത്ത സ്‌ഥിതിക്ക് കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ കർഷകർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കർഷക പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്ന് ചന്ദ്രശേഖർ ആസാദ് രക്‌തസാക്ഷി ദിനമായും കർഷകരുടെയും തൊഴിലാളികളുടെയും ഏകതാ ദിവസമായും ആചരിക്കും.

Read also: സുരക്ഷാവീഴ്‌ച; കൊടി സുനിയുമായി മാഹിയിലേക്ക് പോയ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെ‌ൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE