ചെല്ലാനത്ത് കടൽഭിത്തി; 256 കോടിയുടെ പദ്ധതി അംഗീകരിച്ചു

By Staff Reporter, Malabar News
chellanam-sea-wall

കൊച്ചി: ചെല്ലാനം കടൽ ഭിത്തി നവീകരണത്തിനായി 256 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടെൻഡറാണ് അംഗീകരിച്ചത്. ഈ വർഷത്തെ പുതുക്കിയ ബജറ്റിൽ സംസ്‌ഥാനത്തെ തീര സംരക്ഷണത്തിനായി 1500 കോടി കിഫ്ബി വഴി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഇതിന്റെ ഭാഗമായി ചെല്ലാനം കടൽ തീരത്ത് 10 കിലോമീറ്റർ നീളത്തിൽ ടെട്രാപോഡുകൾ ഉപയോഗിച്ചുള്ള കടൽ ഭിത്തി പുനരുദ്ധാരണത്തിനായി 254.20 കോടി രൂപയുടേയും ബസാർ, കണ്ണമ്മാലി ഭാഗങ്ങളിൽ പുലിമുട്ടുകളുടെ നിർമാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തിക്ക് ഭരണാനുമതി നൽകിയിരുന്നു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്‌ചയിക്കുകയും ചെയ്‌തു. 344.20 കോടി രൂപയുടെ പദ്ധതിക്ക് കിഫ്‌ബി ജൂലൈ 7ന് സാമ്പത്തികാനുമതിയും നൽകിയിരുന്നു. ജലസേചന വകുപ്പ് സംസ്‌ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട് സ്‌പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം.

ചെല്ലാനം കടൽ തീരത്തിന്റെ ആകെ നീളം 20 കിലോമീറ്ററാണ്. 60 വർഷത്തോളം പഴക്കമുള്ള കടൽ ഭിത്തികൾ ഇവിടെയുള്ളത്. പല പ്രദേശങ്ങളിലും ഇത് തകർന്ന നിലയിലുമാണ്. വരുന്ന കാലവർഷത്തിനു മുൻപായി കല്ലുകൾ വിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Read Also: ഈ മാസം 30ന് മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE