കുറുക്കൻമൂലയിലെ കടുവയ്‌ക്കായി ഇന്നും തിരച്ചിൽ തുടരും

By Web Desk, Malabar News
Tiger In wayanad
Rep. Image
Ajwa Travels

വയനാട്: കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്‌ഥാനത്തിൽ ഇന്നലെ വനത്തിനുള്ളിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

കുംകി ആനയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്. ഇന്ന് തന്നെ കടുവയെ കണ്ടെത്താൻ കഴിയുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ.

Also Read: വന്യമൃഗങ്ങളുടെ ആക്രമണം; നടപടികൾ ആരംഭിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE