കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: കുഞ്ഞി കുടുക്കയിൽ കരുതിവച്ച സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടാം ക്‌ളാസുകാരൻ. പന്നിക്കോട് പാലാട്ട് ബഷീറിന്റെ മകൻ മുഹമ്മദ് അഫ്‌നാൻ (അഫി) ആണ് തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ ജീവകാരുണ്യ പ്രവർത്തനത്തിനായി കൈമാറി മാതൃകയായത്.

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിഎച്ച് സെന്ററിനാണ് തന്റെ പണക്കുടുക്ക അഫി സംഭാവന ചെയ്‌തത്‌.

ഞായറാഴ്‌ച സിഎച്ച് സെന്ററിന് ധനസമാഹരണത്തിനായി അനസ് ഉച്ചക്കാവിൽ, ലാസിം ഷാദ്, സലീം പൊലുകുന്നത്ത് എന്നിവർ വീട്ടിലെത്തിയപ്പോഴാണ് അഫി തന്റെ കുഞ്ഞു സമ്പാദ്യം കൈമാറിയത്. പന്നിക്കോട് ജിഎൽപി സ്‌കൂൾ വിദ്യാർഥിയാണ് അഫി.

Also Read:  ആടിനെ വിറ്റ് വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ച് സുബൈദ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE