സെക്കൻഡ് ഷോ; മിക്ക തിയേറ്ററുകളിലും ഇന്ന് മുതൽ

By Team Member, Malabar News
theater
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്തും. സിനിമ തിയേറ്ററുകളിൽ സെക്കൻഡ് ഷോ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ന് മുതൽ സംസ്‌ഥാനത്തെ മിക്ക തിയേറ്ററുകളും സെക്കൻഡ് ഷോ നടത്താൻ തീരുമാനിച്ചത്.

പുതിയ ഉത്തരവ് പ്രകാരം സിനിമാ പ്രദർശനം പകൽ 12 മുതൽ രാത്രി 12 വരെയായി പുനഃക്രമീകരിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പാണ് സിനിമ പ്രദർശന സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഇത് രാവിലെ 9 മണി മുതൽ രാത്രി 9 വരെ ആയിരുന്നു.

ഇതേ തുടർന്നാണ് സെക്കൻഡ് ഷോ അനുവദിക്കാത്തതിൽ സംസ്‌ഥാനത്ത് വലിയ പ്രതിഷേധങ്ങൾ ആരംഭിച്ചത്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ തന്നെ സിനിമ പ്രദർശനം നഷ്‌ടത്തിൽ ആണെന്ന് തീയേറ്റർ ഉടമകൾ പ്രഖ്യാപിക്കുകയും, നിരവധി ചിത്രങ്ങളുടെ റിലീസ് മാറ്റി  ചെയ്‌തിരുന്നു. സെക്കൻഡ് ഷോ ഇന്ന് മുതൽ ആരംഭിക്കുമെങ്കിലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ 50 ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനം എന്ന നിബന്ധനയിൽ മാറ്റം ഉണ്ടാകില്ല. കൂടാതെ മറ്റ് കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദേശം നൽകി.

Read also : കേരളത്തിൽ ട്വന്റി-20 അധികാരത്തിൽ എത്തുന്ന കാലം വിദൂരമല്ല; ശ്രീനിവാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE