മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ വീഴ്‌ച; അനധികൃതമായി കടന്ന നാല് പേർക്കെതിരെ കേസ്

By Trainee Reporter, Malabar News
Security breach at Mullaperiyar Dam
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ കനത്ത സുരക്ഷാ വീഴ്‌ച. ഡാമിലേക്ക് നാലുപേർ അനധികൃതമായി കടന്നെന്നാണ് പരാതി. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പം നാലുപേർ അനധികൃതമായി ഡാമിൽ എത്തിയെന്നാണ് വിവരം. കേരള പോലീസ് നാലംഗ സംഘത്തെ പരിശോധിക്കാതെ കടത്തിവിട്ടു. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് നാല് പേർക്കെതിരെ കേസെടുത്തു.

തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്‌ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേർ ഡാമിലെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട.എസ്‌ഐമാരായ റഹീം, അബ്‌ദുൾ സലാം, ഡെൽഹി പോലീസിൽ ഉദ്യോഗസ്‌ഥനായ ജോണ് വർഗീസ്, മകൻ വർഗീസ് ജോണ് എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്.

ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്‌ഥർ തന്നെ പോകുമ്പോൾ മുല്ലപ്പെരിയാർ സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ അവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാർ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്‌ച. സംഭവം വിവാദമായതോടെ നാല് പേർക്കെതിരെ മുല്ലപ്പെരിയാർ പോലീസ് കേസെടുത്തു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടാകും.

Most Read: ഹിജാബ് വിധിയിൽ പ്രതിഷേധം; കർണാടകയിൽ നാളെ ബന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE