ശൈലജ ടീച്ചർ വെള്ളിത്തിരയിൽ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’

By News Bureau, Malabar News

സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിൽ ഒരു പുതിയ ചിത്രം വരുന്നു. നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളിക്കാപ്പട്ടണം’ എന്ന ചിത്രമാണ് ഏറെ പുതുമയുള്ളതും തികച്ചും വ്യത്യസ്‌തമായതുമായ ഇതിവൃത്തം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. സിനിമ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് ആണ് ഈ ചിത്രം നിർമിക്കുന്നത്. മുന്‍മന്ത്രിമാരായ കെകെ ശൈലജയും വിഎസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ‘വെള്ളിക്കാപ്പട്ടണ’ത്തിന്.

അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രീകരണത്തിലും വൈവിധ്യത തുടർന്നു. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്‌തമായിരുന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം. ചുരുക്കം അണിയറ പ്രവര്‍ത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂർത്തീകരിച്ചത്.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ കേന്ദ്രപ്രമേയമെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങള്‍ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്.

സസ്‌പെന്‍സും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ ഒരുക്കിയിട്ടുണ്ട്; സംവിധായകന്‍ മനീഷ് കുറുപ്പ് വ്യക്‌തമാക്കി.

രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന ചിത്രം തീർത്തും ഒരു ഫാമിലി എന്റര്‍ടെയ്നർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പുനൽകുന്നു. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ വേറിട്ടതാക്കുന്നു.

നേരത്തെ പുറത്തുവിട്ട ഇതിലെ ഗാനങ്ങള്‍ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആ ഗാനങ്ങള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്‌ത ഗാനരചയിതാവ് കെ ജയകുമാറും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. ശ്രീജിത്ത് ഇടവനയാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എംആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്‌ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ ചിത്രീകരണം.

പിആർ സുമേരൻ വാർത്താ വിതരണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ധനപാല്‍ ആണ്. സംവിധാന സഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെപി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്‌റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്‌റ്റ്- മഹാദേവന്‍, സിജി-വിഷ്‌ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്- ബാലു പരമേശ്വര്‍, പരസ്യകല- കൃഷ്‌ണപ്രസാദ് കെവി, സെക്കന്റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്‌ദമിശ്രണം- ശങ്കര്‍ എന്നിവരും ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ പിന്നിലുണ്ട്.

Most Read: വരണ്ട ചർമമാണോ നിങ്ങളുടേത്? ഇതാ ചില ഫേസ് പാക്കുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE