ഷെയിന്‍ നിഗം – വിനയ് ഫോർട്ട് കൂട്ടുകെട്ടിൽ ‘ബര്‍മൂഡ’; മോഷൻ പോസ്‌റ്റർ പുറത്തിറക്കി ചാക്കോച്ചൻ

By Siva Prasad, Special Correspondent (Film)
  • Follow author on
Bermuda Malayalam Movie

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്‌കുമാർ സംവിധാനം ചെയ്യുന്ന ബര്‍മുഡയുടെ മോഷൻ പോസ്‌റ്റർ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു.

ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപന്‍ സബ് ഇൻസ്‌പെക്‌ടർ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തു ന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. സബ് ഇൻസ്‌പെക്‌ടർ ജോഷ്വയായി വിനയ് ഫോർട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്.

കാണാതായതിന്റെ ദുരൂഹത എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന ബര്‍മുഡയുടെ ഇന്ന് പുറത്തിറക്കിയ മോഷൻ പോസ്‌റ്ററിൽ കിണറിലേക്ക് അശ്‌ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോർട്ടിനെയാണ് കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ട്രാക്‌ ചിത്രം നിർമിക്കുന്നത്.

കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്‌റ്റ്‌ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം പകരുന്നത്.

ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Bermuda Malayalam Movieവസ്‌ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്‌ടർ – അഭി കൃഷ്‌ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പിആര്‍ഒ പി ശിവപ്രസാദ് & മഞ്‍ജു ഗോപിനാഥ്, സ്‌റ്റിൽസ് -ഹരി തിരുമല & മഹേഷ് മഹി മഹേശ്വർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Most Read: വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE