‘പതിനെട്ടാം പടി’ക്ക് ശേഷം പുതിയ ചിത്രവുമായി ശങ്കർ രാമകൃഷ്‌ണൻ

By Film Desk, Malabar News
Ajwa Travels

മമ്മൂട്ടി നായകനായ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്‌ണൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

താൻ എഴുതി സംവിധാനം ചെയ്യുന്ന ഒരു കൊച്ചു ചലച്ചിത്രത്തിന് തുടക്കമാകുന്നു എന്നും ഉള്ളറിഞ്ഞ് ഒപ്പമുണ്ടാകണമെന്നും ശങ്കർ രാമകൃഷ്‌ണൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

‘ഗുരുനാഥന്റേയും നല്ലതിനെ നെഞ്ചിലേറ്റുന്ന ഓരോ മലയാളിയുടേയും സിനിമയെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന സകലരുടേയും എന്നോടൊപ്പം പ്രവർത്തിക്കുന്ന പ്രപഞ്ച ശക്‌തിയുടേയും അനുവാദത്തോടെ പതിനെട്ടാം പടിയ്‌ക്ക് ശേഷം ഞാനെഴുതി സംവിധാനം ചെയ്യുന്ന ഒരു കൊച്ചു ചലച്ചിത്രത്തിന് തുടക്കമാകുന്നു. ഉള്ളറിഞ്ഞ് ഒപ്പമുണ്ടാകണമെന്ന് സവിനയം ശങ്കർ രാമകൃഷ്‌ണൻ’ എന്നാണ് അദ്ദേഹം കുറിച്ചത്.

അതേസമയം ഇന്ത്യൻ ബോക്‌സോഫിസിൽ റെക്കോർഡ് നേടി മുന്നേറിക്കൊണ്ടിരിക്കുന്നു ‘കെജിഎഫ് ചാപ്റ്റർ 2‘വിന്റെ മലയാള പരിഭാഷയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്‌ണനാണ്. കെജിഎഫിന്റെ ആദ്യ ഭാഗത്തിലും ശങ്കർ ഭാഗമായിരുന്നു.

Most Read: പോലീസ് തലപ്പത്തെ അഴിച്ചുപണി: സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം; ഡബ്ള്യുസിസി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE