യുപിയിൽ 13 എംഎൽഎമാർ എസ്‌പിയിൽ ചേരുമെന്ന് ശരദ് പവാർ

By Desk Reporter, Malabar News
Sharad Pawar says 13 MLAs from UP will join SP
Ajwa Travels

മുംബൈ: ഉത്തർപ്രദേശിലെ 13 എംഎൽഎമാർ കൂടി സമാജ്‌വാദി പാർട്ടി (എസ്‌പി)യിൽ ചേരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്നും ഭരണകക്ഷിയായ ബിജെപിയിൽ നിന്നും രാജിവെച്ച് എസ്‌പിയിൽ ചേർന്നതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രസ്‌താവന.

“ഉത്തർപ്രദേശിൽ ഞങ്ങൾ സമാജ്‌വാദി പാർട്ടിക്കും മറ്റ് പ്രാദേശിക പാർട്ടികൾക്കുമൊപ്പം തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്,” ശരദ് പവാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു. ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയാണ്. സംസ്‌ഥാനത്ത് നമ്മൾ തീർച്ചയായും മാറ്റം കാണും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വർഗീയ ധ്രുവീകരണം നടക്കുന്നു. യുപിയിലെ ജനങ്ങൾ ഇതിന് ഉചിതമായ മറുപടി നൽകും,”- ശരദ് പവാർ പറഞ്ഞു.

വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാൻ കോൺഗ്രസുമായും തൃണമൂൽ കോൺഗ്രസുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും ശരദ് പവാർ മുംബൈയിൽ പറഞ്ഞു.

Most Read:  ഡി-ലിറ്റ് വിവാദം; ഗവർണർക്ക്‌ മറുപടിയുമായി കേരള സർവകലാശാല വിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE