തെറ്റുകൾ തിരുത്താൻ പോലും തയ്യാറല്ല; മോദി സർക്കാരിനെതിരെ ശശി തരൂർ

By Syndicated , Malabar News
Politics should not be like the IPL game; Tharoor in Jitin Prasada's BJP entry
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ രാജ്യം വലയുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ രൂക്ഷമായ് വിമർശിച്ച് കോൺഗ്രസ്​ നേതാവ്​ ശശി തരൂർ. യുപിഎ സർക്കാരിന്റെ കാലത്ത് തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ സർക്കാർ തയ്യാറായിരുന്നു. എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും തെറ്റുതിരുത്താനോ ജനാഭിപ്രായം മാനിക്കാനോ സർക്കാർ തയ്യാറാവുന്നില്ല എന്ന്​ ശശി തരൂർ പറഞ്ഞു.

”യുപിഎ ഭരിക്കുമ്പോൾ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അവ തെളിയിക്കപ്പെട്ടിട്ടില്ല എങ്കിൽ പോലും സർക്കാർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നില്ല. തെറ്റുകൾ തിരുത്തിയിരുന്നു, മന്ത്രാലയങ്ങൾ പുനർനിയമിച്ചിരുന്നു, നയങ്ങളിൽ മാറ്റം വരുത്തിയിരുന്നു, എല്ലാത്തിനും മീതെ പൊതുജനാഭിപ്രായം മാനിച്ചിരുന്നു.

എന്നാലിപ്പോൾ അമ്പേ പരാജയമായിട്ടും ഇതുപോലെ ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇപ്പോഴത്തെ സർക്കാറിന് കഴിയുമോ?”-തരൂർ ട്വീറ്റ്​ ചെയ്‌തു. കോവിഡ് പ്രതിരോധ രംഗത്ത് അടക്കം പരാജയപ്പെട്ട മോദി സർക്കാരിനെതിരെ അന്തരാഷ്‌ട്ര തലത്തിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ ട്വീറ്റ്.

Read also: തൃണമൂൽ കോൺഗ്രസ് നേതാവ് ആദിത്യ നിയോഗിക്ക് വെടിയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE