പഞ്ചായത്തിൽ ജയിച്ച ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു

By News Desk, Malabar News
shop of the League candidate who won in the panchayat was set on fire
നൗഫലിന്റെ കടക്ക് തീ പിടിച്ചപ്പോൾ

മലപ്പുറം: പുറത്തൂർ പഞ്ചായത്തിൽ ജയിച്ച മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയുടെ കടക്ക് തീയിട്ടു. 17ആം വാർഡ് എടക്കനാടിൽ നിന്ന് വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് തീയിട്ടത്. ബുധനാഴ്‌ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തീ സമീപത്തെ തെങ്ങുകളിലേക്ക് ആളിപ്പടരാൻ തുടങ്ങിയതോടെയാണ് നാട്ടുകാരെത്തി തീയണക്കാൻ തുടങ്ങിയത്. തിരൂരിൽ നിന്ന് അഗ്‌നിശമന സേനയും എത്തിയിരുന്നു.

Also Read: പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും

സിപിഎം നേതാക്കളാണ് അക്രമം നടത്തിയതെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. നൗഫലിന്റെ വീട്ടിൽ കയറി അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. . എടക്കനാട് വാർഡിൽ നൗഫൽ, സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ.വി സുധാകരനെയാണ് പരാജയപ്പെടുത്തിയത്. ഇരുനൂറിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൗഫൽ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE