റാന്നിയിൽ പോലീസുകാരനെ എസ്‌ഐ മർദ്ദിച്ചതായി പരാതി; റിപ്പോർട് തേടി

By Trainee Reporter, Malabar News
SI assaults policeman
Ajwa Travels

പത്തനംതിട്ട: റാന്നിയിൽ പോലീസുകാരനെ എസ്‌ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥൻ സുബിനെയാണ് എസ്‌ഐ ടികെ അനിൽ മർദ്ദിച്ചതായി ആരോപണം ഉയരുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

സ്‌റ്റേഷനിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന സുബിനെ അകാരണമായാണ് എസ്‌ഐ മർദ്ദിച്ചതെന്നാണ് പരാതി. എസ്‌ഐയെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധ്യകർ മഹാജൻ റാന്നി ഡിവൈഎസ്‌പിക്ക് നിർദ്ദേശം നൽകി.

Most Read: ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE