കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകി, ആരോഗ്യം സംരക്ഷിക്കാൻ ഇടപെടണം എന്നഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
മാദ്ധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവര പ്രകാരം, മധുര മെഡിക്കൽ കോളേജിൽ ദയനീയമായ നിലയിലാണ് നിലവിൽ സിദ്ദിഖ് കാപ്പനുള്ളത്. കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്‌ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാത്ത വിധത്തിൽ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്‌ഥയിൽ വെച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും, ആവശ്യമെങ്കിൽ ന്യൂഡെൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, മെച്ചപ്പെട്ട ചികിൽസ നൽകാൻ ഇടപെടണമെന്നും കത്തിൽ എപി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
Most Read: ദുരന്തമുഖത്തെ ക്രിക്കറ്റ് ആഘോഷം; കവറേജ് നിർത്തുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ്