അതിരപ്പിള്ളി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട അതിരപ്പിള്ളി സില്‍വര്‍ സ്‌റ്റോം വാട്ടര്‍ തീം പാര്‍ക്ക് ശനിയാഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും വാട്ടര്‍ തീം പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുക.
Read also: 360 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി
10 വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും പാര്‍ക്കില്‍ പ്രവേശനമുണ്ടാകില്ല. ഫുഡ് കോര്‍ട്ടുകള്‍, റസ്‌റ്റോറന്റ്, ഐസ്‌ക്രീം പാര്‍ലറുകള്‍, ഗിഫ്റ്റ് കടകള്‍ എന്നിവ പ്രവര്‍ത്തിക്കും. മുതിര്‍ന്നവര്‍ക്ക് 673 രൂപയും കുട്ടികള്‍ക്ക് 555 രൂപയുമാണ് പ്രവേശന നിരക്ക്.
ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ബുക്ക് ചെയ്യാനാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447603344, ബുക്കിംഗിന് ബന്ധപ്പെടുക: 8304804460