എസ്‌കെ എസ്എസ്എഫ് മുന്നേറ്റ യാത്ര ആരംഭിച്ചു; ആദ്യ ക്യാംപയിൻ സമ്മേളനം നാളെ തിരുവനന്തപുരത്ത്

By Desk Reporter, Malabar News
SK SSF begins forward march
Ajwa Travels

മലപ്പുറം: ‘അസ്‌തിത്വം, അവകാശം’ യുവനിര വീണ്ടെടുക്കുന്നുവെന്ന മുദ്രവാക്യവുമായി എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് തുടക്കം കുറിച്ചു.

പാണക്കാട് വച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ ഹമീദലി ശിഹാബ് തങ്ങൾക്ക് പതാക കൈമാറിയതോടെയാണ് യാത്രക്ക് ഔദ്യോഗിക തുടക്കമായത്. സമസ്‌തയുടെ പ്രമുഖ പണ്ഡിതരും നേതാക്കളും പങ്കെടുത്ത ചടങ്ങിൽ പാണക്കാട് മഖാം സിയാറത്തും നടന്നു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് സിയാറത്തിന് നേതൃത്വം നൽകിയത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, എംടി അബ്‌ദുല്ല മുസ്‌ലിയാർ, അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്‌ദുസമദ് പൂക്കോട്ടൂർ, സിഎച്ച് ത്വയ്യിബ് ഫൈസി, പുത്തനഴി മൊയ്‌തീൻ ഫൈസി, കെകെഎസ്‌ തങ്ങൾ, കാടാമ്പുഴ മൂസഹാജി, സലീം എടക്കര, ഡോ.നാട്ടിക മുഹമ്മലി, ഡോ.ബഷീർ പനങ്ങാങ്ങര, ഒകെഎം കുട്ടി ഉമരി, ഷാഹുൽ ഹമീദ് മേൽമുറി, അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, കുഞ്ഞിമോൻ ഹാജി വാണിയമ്പലം, ഹസൻ സഖാഫി പൂക്കോട്ടൂർ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, സത്താർ പന്തലൂർ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീൻ ദാരിമി പടന്ന, ആഷിഖ് കുഴിപ്പുറം, ഒപിഎം അഷ്റഫ്, ഷഹീർ പാപ്പിനിശ്ശേരി, അയ്യൂബ് മുട്ടിൽ, ബഷീർ ഫൈസി മാണിയൂർ, ടിപി സുബൈർ മാസ്‌റ്റർ, ഫൈസൽ ഫൈസി മടവൂർ, ശമീർ ഫൈസി ഒടമല, ജലീൽ മാസ്‌റ്റർ പട്ടർകുളം, അബ്‌ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, ജലീൽ ഫൈസി അരിമ്പ്ര, സൽമാൻ ഫൈസി തിരൂർക്കാട്, എഎസ്‌കെ തങ്ങൾ, ഫാറൂഖ് ഫൈസി മണി മൂളി, ഹബീബ് വരവൂർ, ഫാറൂഖ് ദാരിമി കൊല്ലംപാടി, മുഹമ്മദ് റഹ്‌മാനി തരുവണ തുടങ്ങിയവർ സംബന്ധിച്ചു.

നാളെ തിരുവനന്തപുരം വള്ളക്കടവിൽ മുന്നേറ്റ യാത്രയുടെ ആദ്യ ക്യാംപയിൻ സമ്മേളനം നടക്കും. പിന്നാക്ക വിഭാഗ കോർപ്പറേഷൻ മുൻ ഡയറക്‌ടർ വിആർ ജോഷി മുഖ്യാതിഥിയായിരിക്കും. തൊളിക്കോട്, കണിയാപുരം, ആറ്റിങ്ങൽ, കൊല്ലുർവിള എന്നിവിടങ്ങളിലാണ് ഇന്ന് ക്യാംപയിൻ സമ്മേളനങ്ങൾ നടക്കുന്ന മറ്റു കേന്ദ്രങ്ങൾ.

പ്രഭാഷണം,ക്വിസ് മൽസരം, കലാപരിപാടികൾ, ബുക് ഫെയർ, വിപണനമേള, ഡോക്യുമെൻ്ററി പ്രദർശനം, ലഘുലേഖ വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും. അറുപത്തിമൂന്ന് കേന്ദ്രങ്ങളിലെ ക്യാംപയിൻ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 11ന് മംഗലാപുരം പുത്തൂരിൽ സമാപിക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് എല്ലാ കേന്ദ്രങ്ങളിലും പരിപാടി നടക്കുക.

Most Read: അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE