സോണിയക്ക് ശ്വാസകോശത്തിൽ അണുബാധ; ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു

By Desk Reporter, Malabar News
National Herald case; ED sent notice to Sonia
Ajwa Travels

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്‌ടർമാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന പാർട്ടി നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്‌തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിൽസ നടത്തി. പലതരം ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന സോണിയക്ക് കോവിഡാനന്തര ചികിൽസ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഞായറാഴ്‌ചയാണ് സോണിയ ഗാന്ധിയെ ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായി ഡോക്‌ടർമാർ പിന്നീട് കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് സോണിയ ഗാന്ധിയെ പ്രത്യേക നിരീക്ഷണത്തിൽ ആക്കിയെന്നും ചികിൽസകൾ തുടരുകയാണെന്നും പാർട്ടി നേരത്തെ അറിയിച്ചിരുന്നു.

രണ്ടാമതും കോവിഡ് പോസീറ്റിവായതിന് പിന്നാലെയാണ് സോണിയയുടെ ആരോഗ്യനില മോശമായത്. സോണിയക്കൊപ്പം കോവിഡ് ബാധിച്ച പ്രിയങ്ക ഗാന്ധിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Most Read:  പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE