മാറ്റമില്ല, അദ്ധ്യക്ഷയായി സോണിയ തുടരും

By Desk Reporter, Malabar News
Sonia Gandhi_
Ajwa Travels

ന്യൂഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ​ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിലാണ് തീരുമാനം. കോൺ​ഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോ​ഗം ഒടുവിൽ സോണിയ ​ഗാന്ധി തന്നെ തൽസ്ഥാനത്ത് തുടരുമെന്ന തീരുമാനത്തിലാണ് അവസാനിച്ചത്. അടുത്ത ആറുമാസത്തേക്ക് സോണിയ ഗാന്ധി ഇടക്കാല കോൺഗ്രസ് അദ്ധ്യക്ഷയായി തുടരുമെന്നും ഈ കാലയളവിനുള്ളിൽ പുതിയ മേധാവിയെ തിരഞ്ഞെടുക്കുമെന്നും ഏകകണ്ഠമായി തീരുമാനമെടുത്തതായി വൃത്തങ്ങൾ അറിയിച്ചു.

“സോണിയ ഗാന്ധി തന്നെ തൽസ്ഥാനത്ത് തുടരും, എത്രയും വേഗം തെരഞ്ഞെടുപ്പ് നടക്കും, ഇത് പ്രവർത്തക സമിതിയുടെ ഏകകണ്ഠമായ തീരുമാനമാണ്,”- കോൺഗ്രസ് നേതാവ് കെ എച്ച് മുനിയപ്പ പറഞ്ഞു.

കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് താൻ പിൻമാറുകയാണെന്നും പകരം അദ്ധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും സോണിയ ​ഗാന്ധി യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവർ അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ​ഗാന്ധി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടു. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച മുതിർന്ന കോൺ​ഗ്രസ് നേതാക്കളെ അവർ വിമർശിക്കുകയും ചെയ്തു.

കത്തയച്ച നേതാക്കളുടെ നടപടിക്കെതിരെ രാഹുൽ ​ഗാന്ധി ഉന്നയിച്ച പരാമർശനങ്ങൾ വിമർശനങ്ങൾക്കിടയാക്കി. ഇത്തരമൊരു കത്തയക്കുന്നതിനു പിന്നിൽ ബി.ജെ.പിയാണെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനെതിരെ ​ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നീ മുതിർന്ന നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. രാഹുലിന്റെ ആരോപണം ശരിയാണെന്നു തെളിയിച്ചാൽ രാജി വക്കാൻ തയ്യാറാണെന്നായിരുന്നു ​ഗുലാം നബി ആസാദിന്റെ പ്രസ്താവന.

അതേസമയം, രാഹുലിന്റെ പ്രസ്താവനയോട് രൂക്ഷഭാഷയിലാണ് കപിൽ സിബൽ പ്രതികരിച്ചത്. “കഴിഞ്ഞ 30 വർഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്! ”- കപിൽ സിബൽ ട്വീറ്റ് ചെയ്തു. എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റ് നീക്കം ചെയ്തു. താൻ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തിപരമായി അറിയിച്ചുവെന്നും അതിനാൽ താൻ ട്വീറ്റ് പിൻവലിക്കുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.

പാർട്ടിയുടെ മേൽഘടകം മുതൽ താഴെത്തട്ടുവരെ സമ​ഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടാണ് കോൺ​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധിക്ക് മുതിർന്ന നേതാക്കൾ കത്ത് നൽകിയത്. അഞ്ച് മുൻ മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, സിറ്റിംഗ് എം‌പിമാർ, മുൻ കേന്ദ്രമന്ത്രിമാർ എന്നിവരടക്കം 23 കോൺ​ഗ്രസ് നേതാക്കളാണ് ആവശ്യവുമായി കത്തയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE