സ്‌പിരിറ്റ്‌ വേട്ട; തമിഴ്‌നാട്ടിൽ 7 പേർ അറസ്‌റ്റിൽ, ഗോഡൗൺ നടത്തിയത് മലയാളികൾ

By Team Member, Malabar News
tamilnadu
Representational image
Ajwa Travels

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ സ്‌പിരിറ്റ്‌ പിടികൂടി. സംസ്‌ഥാനത്ത് ചെന്നൈക്ക് അടുത്തുള്ള തിരുവണ്ണൂരിൽ നിന്നാണ് വൻതോതിൽ സ്‌പിരിറ്റ്‌ പിടികൂടിയത്. 18,620 ലിറ്റർ സ്‌പിരിറ്റാണ് എക്‌സൈസ്‌ ഇന്റലിജൻ‌സ് നടത്തിയ റെയ്‌ഡിൽ പിടികൂടിയത്.

സ്‌പിരിറ്റ്‌ പിടികൂടിയ ഗോഡൗൺ മലയാളികളാണ് നടത്തിയിരുന്നത്. ഇവിടെ നിന്നും എറണാകുളം രജിസ്ട്രേഷനിൽ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്‌ഡ്‌ നടത്തിയ സമയത്ത് ഇവിടെ നിന്നും മൂന്ന് മലയാളികൾ ഓടി രക്ഷപെട്ടു. 7 തമിഴ്‌നാട് സ്വദേശികളാണ് അറസ്‌റ്റിലായത്‌.

വൻതോതിലുള്ള സ്‌പിരിറ്റ്‌ സൂക്ഷിച്ചിരിക്കുന്നത് സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്‌ഡ്‌ നടത്തിയത്. എക്‌സൈസ്‌ ഇന്റലിജൻസിനാണ് രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് കേരളത്തിൽ നിന്നുള്ള എക്‌സൈസ്‌ ഐബിയാണ് റെയ്‌ഡ്‌ നടത്തിയത്.

Read also : റെക്കോർഡിലേക്ക് കുതിച്ച് ഉള്ളിവില; മഹാരാഷ്‌ട്രയിൽ 4,500 രൂപയായി ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE