കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ് കണ്ടെത്തിയത്. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മഞ്ചേശ്വരം തുമ്മിനാടി സ്വദേശികളായ അബ്‌ദുൽ റഹ്‌മാൻ മുബാറക്(30), സയിദ് മുഹമ്മദ് ഇമ്രാൻ(25) എന്നിവരാണ് അറസ്‌റ്റിലായത്. പിക്കപ് വാഹനത്തിലെ മൽസ്യ ബോക്‌സുകൾക്കിടയിൽ 35 ലിറ്ററിന്റെ 60 ക്യാനുകളിലാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്കാണ് സ്‌പിരിറ്റ് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. ബേക്കൽ എസ്ഐ അനിൽ ബാബു, സിപിഒമാരായ സജിത്, നിഖിൽ, പ്രശാന്ത് എന്നിവരുൾപ്പെട്ട സംഘമാണ് വാഹന പരിശോധനക്കിടെ സ്‌പിരിറ്റ് പിടികൂടിയത്.
Read also : ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്