ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം; അവതാരക പരാതി പിൻവലിക്കും

By Central Desk, Malabar News
Srinath Bhasi's Apology; The anchor will withdraw the complaint
Ajwa Travels

കൊച്ചി: ഓൺലൈൻ മാദ്ധ്യമ അവതാരകയെ മോശം വാക്കുകൾ കൊണ്ട് അപമാനിച്ചു എന്ന കേസിൽ ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിച്ച് അവതാരക പരാതി പിൻവലിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.

പരാതി പിൻവലിക്കുന്ന ഹരജി അവതാരക ഒപ്പിട്ടു നൽകിയെന്നും സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് കേസ് പിൻവലിക്കുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ ദിവസം, ശ്രീനാഥ് ഭാസിയുടെ ക്ഷമാപണം സ്വീകരിക്കുന്നില്ലെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, പരാതിക്കാരിയോടും കുടുംബത്തോടും മാദ്ധ്യമ സ്‌ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ കേസുമായി മുന്നോട്ടു പോകാനില്ല എന്നും സമൂഹത്തിലെ എല്ലാവർക്കും ഇതൊരു പാഠമാക്കാൻ കഴിഞ്ഞെന്നുമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടത്.

‘ചട്ടമ്പി’ സിനിമയുടെ അഭുഖത്തനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്‍ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാൽ, അവതാരക പരാതി പിൻവലിച്ചാലും പൊലീസ്, നടനെതിരെ ചുമത്തിയിട്ടുള്ള സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇതനുസരിച്ച്, ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതി കൈക്കൊള്ളുന്ന തീരുമാനമായിരിക്കും കേസിന്റെ വിധി നിർണയിക്കുന്നത്.

Most Read: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താൽ: മലബാറിൽ ആകെ അറസ്‌റ്റ് 595; മലബാർ ഇതര മേഖലയിൽ 1447 അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE