എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റത്തിനായി നാളെ വരെ അപേക്ഷിക്കാം

By News Desk, Malabar News
cbse exam
Representational image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നാളെ (മാർച്ച്‌ 12) വൈകിട്ട് 4 വരെ സമർപ്പിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക.

അതേസമയം എസ്എസ്എല്‍സി, പ്ളസ്‌ടു പരീക്ഷകളുടെ കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പരീക്ഷകള്‍ മാറ്റിവെക്കണം എന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് ആവശ്യം.

കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ സ്വന്തം കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കാണ് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം. ജില്ലക്ക് അകത്ത് പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കില്ല.

പ്രീ മെട്രിക് അല്ലെങ്കിൽ പോസ്‌റ്റ്‌ മെട്രിക് ഹോസ്‌റ്റൽ, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്‌റ്റൽ, സർക്കാരിന്റെ വിവിധ അഭയ കേന്ദ്രങ്ങൾ എന്നിവ ലഭ്യമല്ലാത്ത വിദ്യാർഥികൾക്കും വിദേശത്തും ലക്ഷദ്വീപിലും മറ്റു ജില്ലകളിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുടുങ്ങിയ വിദ്യാർഥികൾക്കുമാണ് പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ അവസരം.

അപേക്ഷകർക്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകർക്ക് അനുവദിക്കുന്ന പുതിയ പരീക്ഷാ കേന്ദ്രത്തിന്റെ പട്ടിക മാർച്ച്‌ 15ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

പരീക്ഷകളുടെ കാര്യത്തില്‍ ഇന്നലെ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ കേന്ദ്രം തീരുമാനമെടുത്തില്ല. അതിനാലാണ് ഈക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രത്തെ അറിയിച്ചത്.

ഈ മാസം 17നാണ് പരീക്ഷകള്‍ ആരംഭിക്കേണ്ടത്. പരീക്ഷകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പരീക്ഷ മാറ്റി വെക്കരുതെന്ന ആവശ്യത്തിലാണ്.

National News: മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE