കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ 58 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

ആഴ്‌ചകൾ വരെ പഴകിയ ഭക്ഷണ സാധനങ്ങളാണ് പരിശോധനയിൽ പിടികൂടിയത്. പുലർച്ചെ ആറരയോടെയാണ് അധികൃതർ മിന്നൽ പരിശോധന തുടങ്ങിയത്. നഗരസഭയുടെ കീഴിൽ വരുന്ന അഞ്ചു ഡിവിഷനുകളിലും പള്ളിക്കുന്ന്, പുഴാതി സോണുകളിൽ ആയിരുന്നു പരിശോധന.

അതിനിടെ, കഴിഞ്ഞ ദിവസം സംസ്‌ഥാനത്തുടനീളമുള്ള 547 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ച 18 സ്‌ഥാപനങ്ങളും ലൈസൻസ് ഇല്ലാതിരുന്ന 30 സ്‌ഥാപനങ്ങളും ഉൾപ്പടെ 48 സ്‌ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 142 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകി. ശക്‌തമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Most Read: പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE