ഒക്‌ടോബർ 29ന് ‘സ്‌റ്റാർ’ തീയേറ്ററിൽ; ഡൊമിൻ ഡിസിൽവ ഒരുക്കുന്ന ജോജു-പൃഥ്വി ചിത്രം

By Siva Prasad, Special Correspondent (Film)
  • Follow author on
Jojo-Prithvi Movie 'Star'; The first video song released by Mohanlal

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സ്‌റ്റാർ എത്തുകയാണ്. ഡൊമിൻ ഡിസിൽവയുടെ സംവിധാനത്തിൽ എബ്രഹാം മാത്യു നിർമിക്കുന്ന ജോജു ജോർജും ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ത്രില്ലർ ‘സ്‌റ്റാർ’ ഒക്‌ടോബർ 29നാണ് തീയേറ്ററിലെത്തുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ ക്ളീൻ യു സര്‍ട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് തിയേറ്ററിൽ പ്രേക്ഷകരെ നിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിശേഷിച്ചും, പ്രതിസന്ധി കാലം അതിജീവിക്കുന്ന ജനതക്ക് ജോജു- പൃഥ്വി കൂട്ടുകെട്ടിലെ ചിത്രം തിയേറ്ററിൽ കാണാനുള്ള ആഗ്രഹമാണ്‌ ഇതോടെ സഫലമാകുന്നത്.

സാനിയ ബാബു, ശ്രീലക്ഷ്‌മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്‌ജി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് എം ജയചന്ദ്രനും രഞ്‌ജിൻ രാജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. തരുണ്‍ ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബാദുഷയാണ് പ്രൊജക്‌ട് ഡിസൈനർ.

കഴിഞ്ഞ ഏപ്രിൽ ഒൻപതിന് തീയേറ്ററിലെത്തിക്കാൻ പ്ളാൻ ചെയ്‌ത ചിത്രം കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിൽ സുപ്രധാന റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്ന് പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തിട്ടുണ്ട്‌. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈലിങ്കിൽ വായിക്കാം.

'Star' hits theaters on October 29 _ Directed by Domin D'Silva

Most Read: ‘കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE