ചലച്ചിത്ര സംവിധായികയും മാദ്ധ്യമ പ്രവർത്തകയുമായ വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വൈറൽ സെബി’യുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
ശുചീകരണ തൊഴിലാളികളുടെ ജീവിതവശങ്ങളെ അടിസ്‌ഥാനമാക്കിയ ‘മാൻഹോൾ’ എന്ന ചിത്രവും സ്‌ത്രീ സമൂഹം നേരിടുന്ന പ്രശ്‌നം കൈകാര്യം ചെയ്‌ത ‘സ്‌റ്റാൻഡ് അപ്’ എന്ന സിനിമയും വിധു വിൻസന്റ് ചിത്രങ്ങളായിരുന്നു. ‘വൈറൽ സെബി’ ഇവരുടെ മൂന്നാമത്തെ ചിത്രമാണ്.
ഈജിപ്ഷ്യൻ അഭിനേത്രിയായ മിറഹമീദാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സമ്പൂർണ റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ യൂട്യൂബർ, സുദീപ് കോശിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിലാണ് ‘വൈറൽ സെബി’ നിർമിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ‘വൈറൽ സെബി’യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൽദോ ശെൽവരാജാണ്.
ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്‌റ്റി, സംഗീതം: അരുൺ വർഗീസ്, ആർട്ട്: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് എന്നിവരാണ്.
പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ചീഫ് അസോസിയേറ്റ് ക്രിയേറ്റിവ് ഡയറക്‌ടർ: ജെക്‌സൺ ആന്റണി, വസ്‌ത്രാലങ്കാരം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്‌റ്റിൽസ്: ഷിബി ശിവദാസ്, പിആർഒ: പി ശിവപ്രസാദ് എന്നിവരും നിർവഹിക്കുന്നു. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
Most Read: ‘മിഷൻ സി’ വേൾഡ് വൈഡ് തിയേറ്റർറിലീസ്; അവകാശം സ്വന്തമാക്കി റോഷിക എന്റർപ്രൈസസ്