വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി ‘മിഷൻ സി’യുടെ വേൾഡ് വൈഡ് തിയേറ്റർറിലീസ് അവകാശം സ്വന്തമാക്കി സിംഗപ്പൂർ ആസ്‌ഥാനമായ റോഷിക എന്റർപ്രൈസസ്.
‘തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി നിർമിച്ച മിഷൻ സിയും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനച്ചതായിരുന്നു. ഭാഗ്യത്തിന്, കോവിഡ് കാല പ്രതിസന്ധി തീർന്ന് തിയേറ്റർ തുറക്കാനുള്ള തീരുമാനത്തിലേക്ക് സർക്കാർ എത്തിയ ദിവസംതന്നെ, തിയേറ്റർറിലീസ് അവകാശം കരാറായ വിവരം പുറത്ത് വിടാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. പ്രേക്ഷകരോട് നീതി പുലർത്താൻ കഴിയുന്ന സിനിമ തിയേറ്ററിൽ തന്നെ എത്തിക്കാൻ സാധിക്കും എന്ന വാർത്ത ഏറെ ആശ്വാസകരമാണ്‘ –സംവിധായകൻ വിനോദ് ഗുരുവായൂർ മലബാർ ന്യൂസിനോട് വ്യക്‌തമാക്കി.
ഇതോടെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘തിയേറ്റർ എക്‌സ്‌പീരിയൻസിൽ‘ കാണാമെന്ന കാര്യത്തിൽ ഉറപ്പായികഴിഞ്ഞു. അന്ത്രാഷ്‍ട്ര നിലവാരമുള്ള ഏതെങ്കിലും ഒടിടി റിലീസ് സംവിധാനംവഴി ലോക വ്യാപകമായ ഒടിടി റിലീസും ആസ്വാദകർക്ക് വേണ്ടി ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ തുടരുന്നതായും, തിയേറ്റർ റിലീസ് ഡേറ്റ് തൊട്ടടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും സംവിധായകൻ വ്യക്‌തമാക്കി.
അപ്പാനി ശരത്ത് നായക വേഷത്തിലെത്തുന്ന ‘മിഷൻ സി‘ പ്രഖ്യാപന നിമിഷംമുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ്. ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍‘ എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിൽ. ‘ക്യാപ്റ്റന്‍ അഭിനവ്‘ എന്നപേരിൽ കൈലാഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മേജർ രവി, ജയകൃഷ്‌ണൻ, ബാലാജിശർമ്മ, ഋഷി എന്നിവരും 35ഓളം പുതുമുഖങ്ങളും അഭിനയിക്കുന്ന സിനിമ ഉന്നത സാങ്കേതിക നിലവാരം പുലർത്തുന്ന സിനിമയാണ്. പൊറിഞ്ചു മറിയം ജോസിൽ, നൈല ഉഷയുടെ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ദിനേശാണ് നായിക.
ആസ്വാദക ഹൃദയങ്ങളെ ശക്‌തമായി കീഴടക്കിയ, മിഷൻ സിയിലെ ‘പരസ്പരം ഇനിയൊന്നും‘ എന്നുതുടങ്ങുന്ന ഗാനം നാല് ദിവസംകൊണ്ട് 12 ലക്ഷം ആസ്വാദകരെ നേടിയിരുന്നു. ഗാനങ്ങളുടെ വിതരണാവകാശം നേടിയ മനോരമ മ്യുസിക്‌സ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത ഗാനമാണ് വെറും 96 മണിക്കൂറുകൾ കൊണ്ട് 12 ലക്ഷത്തോളം ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയത്.
ഉദ്യോഗജനകമായ വഴിയിലൂടെ വികസിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന സിനിമ ഒരുമണിക്കൂറും മുപ്പതുമിനിറ്റും ദൈർഘ്യമുള്ളതാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ‘റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍‘ ആയാണ് വിനോദ് ഗുരുവായൂർ ചിത്രം ഒരുക്കിയിരിക്കുന്നത്.
സെൻസർ കഴിഞ്ഞ സിനിമക്ക് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച സിനിമയിലെ അതിസാഹസിക രംഗങ്ങളാണ് U/A സർട്ടിഫിക്കറ്റിന് കാരണമായത്. വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും.
‘മിഷന്‍ സി‘യുടെ ട്രെയിലർ റിലീസ്‌ചെയ്‌ത സമയത്ത് യൂട്യൂബ് ട്രെൻഡിങ് ലിസ്‌റ്റിൽ ഇടം നേടിയിരുന്നു. റിലീസ് ചെയ്‌ത് 24 മണിക്കൂറുകൊണ്ട് 2ലക്ഷം കടന്നാണ് ട്രെയിലർ ട്രെയിലർ, ട്രെൻഡിങ് ലിസ്‌റ്റിൽ ഇടം നേടിയിരുന്നത്.അതിസാഹസിക രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരുമിനിറ്റും 17 സെക്കൻഡുമുള്ള ട്രെയിലർ സിനിമയുടെ ത്രില്ലർ സ്വഭാവം വെളിപ്പടുത്തുന്നതാണ്.
തീവ്രവാദികൾ ബന്ദികളാക്കിയ ഒരു ടൂറിസ്‌റ്റ് ബസും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരും കമന്റോകളും, ഇവരുടെ സാഹസിക പോരാട്ടവും ഒപ്പം ജീവൻ പണയംവെച്ച് അസാധാരണ സാഹചര്യത്തിനെ മുഖാമുഖം കാണേണ്ടിവരുന്ന ബന്ധികളുടെയും കഥയാണ് ‘മിഷൻ സി’ പറയുന്നത്.
വിജയ് യേശുദാസ് ആലപിച്ച ‘നെഞ്ചിൻ ഏഴു നിറമായി’ എന്നാരംഭിക്കുന്ന ചിത്രത്തിലെ ഗാനവും ആസ്വാദകരെ കീഴടക്കിയ ഗാനമാണ്. ഹൃദയങ്ങളെ തരളിതമാക്കിയും വേദനിപ്പിച്ചും സ്വാധീനിച്ച ഗാനം രണ്ടുലക്ഷത്തോളം പേരാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം റെക്കോര്‍ഡ് തുകയ്‌ക്ക് വിറ്റുപോയിരുന്നു. ഈ ലിങ്കിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ വായിക്കാം.
Most Read: ഉപഗ്രഹത്തിൽ നിന്ന് ഇന്റർനെറ്റ്; അടുത്ത വർഷം ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ